Webdunia - Bharat's app for daily news and videos

Install App

കൊവിഡ് മരണസംഖ്യയിൽ ഇന്ത്യ മൂന്നാമത്: തുടർച്ചയായ മൂന്നാം ദിനവും 75000ത്തിന് മുകളിൽ കേസുകൾ

Webdunia
ശനി, 29 ഓഗസ്റ്റ് 2020 (10:30 IST)
തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് 75,000ത്തിന് മുകളിൽ കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 76,472 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ  എണ്ണം 34 ലക്ഷം കടന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോകത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്ത്യയിലാണ്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,021 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി.34,63,973 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,52,424 എണ്ണം സജീവ കേസുകളാണ്. 
 
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ മരണസംഖ്യയിൽ ഇന്ത്യ മൂന്നാമതെത്തി. യുഎസ്സിലും ബ്രസീലിലുമാണ് ഇന്ത്യയിലേതിനേക്കാള്‍ കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയത്.  അമേരിക്കയിൽ 1.85 ലക്ഷം പേരും ബ്രസീലിൽ 1,19 ലക്ഷം പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments