Publish Date: Thu, 29 Oct 2020 (13:02 IST)
Updated Date: Thu, 29 Oct 2020 (13:04 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 517 പേര്‍ക്കാണ് രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80,40,203 ആയി ഉയര്‍ന്നു. കൂടാതെ ഇതുവരെ 1,20,527 പേര്‍ രോഗംമൂലം മരണപ്പെടുകയും ചെയ്തു.
രാജ്യത്ത് കൊവിഡ് മുക്തിനിരക്ക് 90.99 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 73,15,989 ആയി. നിലവില്‍ 6,03,687 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എണ്ണത്തില്‍ 7116 രോഗികളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.