ചർച്ചകൾ പുരോഗമിയ്ക്കുമ്പോഴും അതിർത്തിയിലെ തന്ത്രപ്രധാന ഇടങ്ങളിൽനിന്നും പിന്നോട്ടുപോകാതെ ചൈനീസ് സേന. വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്റ് കോര്‍ഡിനേഷന്‍ നാല് തവണയും കമാന്‍ണ്ടര്‍ തല ചര്‍ച്ച അഞ്ച് തവണയും നടന്നുകഴിഞ്ഞു. എന്നാൽ പാംഗോങ് സോ, ഡപ്‌സങ്ങ് മേഖലകളിൽനിന്നും സൈന്യത്തെ പിൻവലിയ്ക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.
ആദ്യഘട്ട ചര്‍ച്ചക്ക് ശേഷം ഗോഗ്ര, ഹോട്ട് പ്രിങ്സ് എന്നിവിടങ്ങളില്‍ നിന്നും ചൈന പിന്മാറിയിരുന്നു ഇതോടെ പ്രശ്നപരിഹാരത്തിന് വഴി തുറകുന്നു എന്ന് തോന്നിയെങ്കിലും ഏറ്റവും തന്ത്രപ്രധാന ഇടങ്ങളിൽ ചൈനീസ് സേന തുടരുകയായിരുന്നു. ഏപ്രില്‍ 20ന് മുന്‍പുള്ള സാഹചര്യത്തിലേക്ക് അതിര്‍ത്തിയെ മടക്കി കൊണ്ടുവരണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിയ്ക്കാൻ ചൈന തയ്യാറായിട്ടുമില്ല.