Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിമാനയാത്രക്കാരുടെ താല്‍പര്യങ്ങളാണ് വലുത്, തരാതരം നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരിൽ എന്നെ ഉൾപ്പെടുത്തേണ്ട: ശശി തരൂർ

വിമാനയാത്രക്കാരുടെ താല്‍പര്യങ്ങളാണ് വലുത്, തരാതരം നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരിൽ എന്നെ ഉൾപ്പെടുത്തേണ്ട: ശശി തരൂർ
, വെള്ളി, 21 ഓഗസ്റ്റ് 2020 (08:55 IST)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക കൈമാറിയ കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് ശശിതരൂർ എംപി. സംസ്ഥാനം അംഗികരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത് എന്നും സർക്കാരിന്റേതല്ല വിമാന വിമാനയാത്രക്കാരുടെ താല്‍പര്യങ്ങളാണ് വലുതെന്നും ശശി തരൂര്‍ വ്യക്തമാക്കി. തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്നും ശശി തരൂർ പറഞ്ഞു. 
 
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്.  ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തില്‍ പരാജയപ്പെട്ടപ്പോള്‍ ചോദ്യങ്ങൾ ഉന്നയിയ്ക്കുകയാണ്. വോട്ടര്‍മാരോട് ഒരു നിലപാടും. ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുകയും ചെയുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ട മറ്റൊരു നിലപാട് എടുക്കുന്നതിന് മുന്‍പ് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ സഹപ്രവര്‍ത്തകര്‍ക്ക് കൃത്യമായും കാര്യങ്ങൾ വിശദീകരിയ്ക്കുമായിരുന്നു. 
 
സ്വന്തം നിയോജകമണ്ഡലത്തിന്റെ താൽപര്യത്തിന് വേണ്ടിയാണ് പ്രവർത്തിയ്ക്കുന്നത് അതിനുവേണ്ടി സംസാരിയ്ക്കുക എന്നത് എംപി എന്ന നിലയിൽ എന്റെ ജോലിയാണെന്നും ശശൈ തരൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശശി തരൂൂരിനെ പരോക്ഷമായി വിമർശിച്ച് കെപിസി‌സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിലപാടിന് പ്രതിപക്ഷം പൂർണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്നയെ പരിചയപ്പെടുത്തിയതും ഒന്നിച്ച് ബാങ്ക് ലോക്കർ തുടങ്ങാൻ നിർദേശിച്ചതും ശിവശങ്കർ: ഇഡിയ്ക്ക് മൊഴി നൽകി ചാർട്ടേഡ് അക്കൗണ്ട്