ജ്യോതിഷത്തില്‍ ജന്‍മ നക്ഷത്രം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജന്‍മ രാശിയും. ഓരോ ജന്‍മ രാശിക്കാര്‍ക്കും പൊതുവായ ചില സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ഒരേപോലെ അനുഭവപ്പെടണമെന്നില്ല. ജനന സമയവും ഗൃഹനിലയും മറ്റ് അനുകൂല- പ്രതികൂല സാഹചര്യങ്ങളും അനുസരിച്ച് ഈ ഗുണ- ദോഷങ്ങല്‍ ഏറിയും കുറഞ്ഞും ഇരിക്കും.ഓരോ ഓരോ വ്യക്തിയും ജനിക്കുന്ന സമയത്തു സൂര്യന്‍ നില്‍ക്കുന്ന രാശിയായിരിക്കും ആ വ്യക്തിയുടെ മലയാള ജന്മമാസം. അതുകൊണ്ട് സൂര്യന്റെ ആശ്രയരാശിഫലം ജന്മമാസത്തിന്റെ ഫലം കൂടിയാണ്.
വൃശ്ചികം രാശിക്കാര്‍ സ്വതവേ ക്രൂരന്മാരായിട്ടാണ് കരുതപ്പെടുന്നത്. ഇവര്‍ സാഹസികരും വിഷപ്രയോഗക്കാരും ആയുധപ്രയോഗത്തില്‍ മറുകര കണ്ടവരുമാണെന്ന് കാണുന്നു. വ്യാകരണത്തില്‍ സമര്‍ഥരും ഇഷ്ടാനിഷ്ടങ്ങളെ വിചാരിക്കാതെ എന്തു പ്രവൃത്തിയും ചെയ്യുന്നവരും വിഷദ്രവ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും സകല ശാസ്ത്രങ്ങളിലും മറുകര കണ്ടവരും ആയിരിക്കും.