Publish Date: Fri, 21 Aug 2020 (09:10 IST)
Updated Date: Fri, 21 Aug 2020 (09:14 IST)
ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഇനി മുതല്‍ ദിവസേന അമ്പത് വിവാഹങ്ങള്‍ നടത്താന്‍ അധികാരികളുടെ അനുമതിയായി. ഇതുവരെ ദിവസേന പരമാവധി നാല്‍പ്പതു വിവാഹങ്ങള്‍ക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്.
വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വത്തിനും സര്‍ക്കാരിനും നിരവധി പരാതികള്‍ ഉണ്ടായതോടെയാണ് ഈ തീരുമാനമുണ്ടായത്. വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും 40 വിവാഹങ്ങള്‍ വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചിങ്ങമാസത്തില്‍ ഇതുവരെയായി 507 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെ സമയം കഴിഞ്ഞ വര്‍ഷത്തെ ചിങ്ങത്തില്‍ 1309 വിവാഹങ്ങളാണ് നടന്നത്. 2017 ഓഗസ്‌റ് 27 നു നടന്ന 277 വിവാഹങ്ങളാണ് ഒരു ദിവസം നടന്ന വിവാഹങ്ങളുടെ റെക്കോഡ്.