Publish Date: Mon, 21 Sep 2020 (08:31 IST)
Updated Date: Mon, 21 Sep 2020 (08:33 IST)
അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്. ചുഷൂളിലെ മൊള്‍ഡോയില്‍ ഇന്ന് രാവിലെ ഒന്‍പതുമണിക്കാണ് യോഗം നടക്കുന്നത്. ഇത് ആറാം തവണയാണ് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നത്. എന്നാല്‍ മോസ്‌കോ ധാരണയ്ക്ക് ശേഷം നടക്കുന്ന യോഗമാണെന്നതിനാള്‍ വളരെ പ്രതീക്ഷയാണ് ഇതിനുള്ളത്.
ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയുംസൈനികതല യോഗത്തില്‍ പങ്കെടുക്കുന്നത്. ചൈനീസ് സൈനിക സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയു ആണ് നയിക്കുന്നത്.