തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ തുടർച്ചയായി സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിയ്ക്കും. കനത്ത മഴ നാളെയും തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളീലാണ് ഇന്ന് ഓരഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
മത്സ്യത്തോഴിലാളികൾ കടലിൽ പോവരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. തിരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സ്വാധ്യതയുണ്ട്. സംസ്ഥാമത്തെ നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ബാണ സുരസാാഗർ അണക്കെട്ട തുറന്നതിനാൽ കക്കയത്ത് ജലനിരപ്പ് വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. അതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരയിലുമൂള്ളവർ ജാഗ്രത പുലർത്തണം എന്ന് ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. കക്കയം പദ്ധതികളിൽ പൂർണതോതിലാണ് നിലവിൽ വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്നത്.