Daily Horoscope
✕

ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌ടർ കാണാതായി; തീരസംരക്ഷണ മേഖല തെരച്ചിൽ ആരംഭിച്ചു

ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌ടർ കാണാതായി

Webdunia
ശനി, 13 ജനുവരി 2018 (13:45 IST)
മുംബൈയിൽനിന്ന് ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ കാണാതായി. തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. 
 
10.20ന് പറന്നുയർന്ന ഹെലികോപ്‌ടർ 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ടിയിരുന്നതാണ്. എന്നാൽ പറന്നുയർന്നതിനു പിന്നാലെ ഹെലികോപ്റ്ററുമായുള്ള ബന്ധം എടിസിക്ക് നഷ്ടമാവുകയായിരുന്നു. 
 
രണ്ട് പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. ഹെലികോപ്റ്റർ കാണാതായെന്ന് ഒഎൻജിസി അറിയിച്ചതിനെ തുടർന്ന് തീരസംരക്ഷണ സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് തിരെഞ്ഞെടുപ്പ്: സെനറ്റിലേക്കുള്ള നിർണായക സീറ്റുകളിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കമെന്ന് സർവേ

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു, കാവി പുറത്തായെന്ന് സോഷ്യൽ മീഡിയ

യുഎസ് - ഇസ്രായേൽ ആക്രമണമുണ്ടായാൽ യുദ്ധം യൂറോപ്പിലേക്കും വ്യാപിപ്പിക്കും: മുന്നറിയിപ്പുമായി ഇറാൻ

മണിക്കൂറിൽ 280 കി മീ വേഗത, 8 കോച്ച് ,557 യാത്രക്കാൾ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നു..

അവിവാഹിതരെ ഇതിലെ എന്ന് ക്ഷേത്രം, കോഴിക്കോട് കാരന്തൂർ ക്ഷേത്രത്തിൽ അപേക്ഷകരായി എത്തിയത് എഴായിരം പേർ!

അടുത്ത ലേഖനം
Show comments