Publish Date: Tue, 18 Apr 2023 (13:21 IST)
Updated Date: Tue, 18 Apr 2023 (13:36 IST)
ചൂട് കടുക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അപകടകരമായ തോതില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുക. കൂടാതെ സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഹരിയാനയിലും പഞ്ചാബിലും ഇന്നലെ ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമാണ്. ഈ സംസ്ഥാനങ്ങളില്‍ ചൂട് 45 ഡിഗ്രിയില്‍ എത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.