Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,633 പേര്‍ക്ക്, സജീവ കേസുകള്‍ 61,233 ആയി

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,633 പേര്‍ക്ക്, സജീവ കേസുകള്‍ 61,233 ആയി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 ഏപ്രില്‍ 2023 (12:47 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 7,633 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. കൂടാതെ 6,702 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 61,233 രോഗികളാണുളളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.62%.പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 5.04 %. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 2,11,029 കോവിഡ് പരിശോധനകളാണ്. ആകെ നടത്തിയത് 92.43 കോടി പരിശോധനകള്‍.
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ മൊത്തത്തില്‍ നല്‍കിയത് 220.66 കോടി ഡോസ് വാക്സിനാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 749 ഡോസ് വാക്സിനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മില്‍മ പാലിന് ഒരു രൂപ കൂട്ടി, ഇനി മുതല്‍ 30 രൂപ കൊടുക്കണം