Publish Date: Sun, 14 Jul 2024 (18:46 IST)
Updated Date: Sun, 14 Jul 2024 (17:48 IST)
ഉത്തർ പ്രദേശ് : വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരൻ മരിച്ചു. പ്രവേഷ് കുമാർ എന്ന 20കാരനാണ് മരിച്ചത്.ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിലെ ദിബായ് പ്രദേശത്തെ അകർബാസ് ഗ്രാമത്തിലായിരുന്നു സംഭവം. അയൽ ഗ്രാമത്തിലുള്ള, വധുവിന്റെ വീട്ടിലെ ചടങ്ങുകൾക്കായി പോവുകായിരുന്നു വരനും സംഘവും. ഇടയ്ക്ക് മൂത്രമൊഴിക്കാനായി വരൻ പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയിരുന്നു.
പക്ഷെ ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പ്രവേഷ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.