Publish Date: Sun, 14 Jul 2024 (17:40 IST)
Updated Date: Sun, 14 Jul 2024 (17:42 IST)
സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ തിങ്കളാഴ്ച( ജൂലായ് 15) അവധി പ്രഖ്യാപിച്ചു.
അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ,സർവകലാശാല പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല.