Publish Date: Mon, 21 Mar 2022 (12:33 IST)
Updated Date: Mon, 21 Mar 2022 (12:34 IST)
മദ്യപിക്കരുതെന്ന പിതാവിന്റെ ഉപദേശത്തെ തുടര്‍ന്ന് ബോളിവുഡ് സംവിധായകന്‍ ഗിരീഷ്മാലിക്കിന്റെ 18കാരന്‍ മകന്‍ ആത്മഹത്യചെയ്തു. അന്തേരിയിലെ അപാര്‍ട്‌മെന്റിലെ അഞ്ചാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. മദ്യപാനം നിര്‍ത്താനും മാതാവിനോട് നന്നായി പെരുമാറാനും പിതാവ് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഹോളി ആഘോഷത്തിനാണ് 18കാരനായ മന്നന്‍ മദ്യപിച്ചത്. വീട്ടിലെത്തിയ ശേഷവും മദ്യപാനം തുടരുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ആക്‌സിഡന്റ് കേസ് രജിസ്റ്റര്‍ ചെയ്തു.