Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ് മെഷീന്‍ അട്ടിമറി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കവേ; യു എസ് ഹാക്കർ വെളിപ്പെടുത്തുന്നത് മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥ

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ് മെഷീന്‍ അട്ടിമറി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കവേ; യു എസ് ഹാക്കർ വെളിപ്പെടുത്തുന്നത് മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥ
, ചൊവ്വ, 22 ജനുവരി 2019 (08:57 IST)
2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത വാർത്ത രാജ്യത്തിന് നടുക്കം സമ്മാനിച്ചു കൊണ്ടാണ് യു എസ് ഹാക്കറായ സയ്ദ് ഷുജ ഇന്നലെ രംഗത്തുവന്നത്. എന്നാൽ ഈ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് നേരെയും കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് നേരെയും എൻ ഐ എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദിന്റെ കൊലപാതകത്തിന് നേരെയുമാണ്.
 
തെരഞ്ഞെടുപ്പിലെ വോട്ടുയന്ത്ര തിരിമറിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ഘട്ടത്തിലാണ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ്  ബംഗളൂരുവില്‍ വെടിയേറ്റ് മരിച്ചത് എന്നാണ് അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തൽ‍. 
 
ഈ തിരിമറിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ പ്രമുഖനായൊരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട് ഇവര്‍ പറഞ്ഞിരുന്നെന്നും, ദിവസേന ചാനല്‍ ചര്‍ച്ചയില്‍ രാത്രി ഒച്ചയിടുന്ന ഒരാളാണ് അയാളെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു. കൂടാതെ ഈ തട്ടിപ്പ് അറിയാമായിരുന്നതു കൊണ്ടാണ് കേന്ദ്രമന്ത്രിയായി ദിവസങ്ങള്‍ക്കകം മഹാരാഷ്ട്രക്കാരനായ ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതെന്നും അന്വേഷണം നടത്തിയ എൻ ഐ എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദ് എഫ് ഐ ആര്‍ സമര്‍പ്പിക്കുന്ന ഘട്ടമായപ്പോഴേക്ക് ആത്മഹത്യ ചെയ്തതെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുനമ്പത്തുനിന്ന് പുറപ്പെട്ട ദയാമാതാ ബോട്ട് കണ്ടെത്താൻ ഓസ്ട്രേലിയൻ അതിർത്തി സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശം