മീടൂ വെളിപ്പെടുത്തലിൽ കുടുങ്ങിയത് ഏഷ്യാനെറ്റിലെ പ്രമുഖർ; ലൈംഗികാതിക്രമം സഹിക്കവയ്യാതെ ചാനലിൽ നിന്ന് രാജിവെച്ചത് മുതിർന്ന മാധ്യമപ്രവർത്തക
മീടൂ വെളിപ്പെടുത്തലിൽ കുടുങ്ങിയത് ഏഷ്യാനെറ്റിലെ പ്രമുഖർ; ലൈംഗികാതിക്രമം സഹിക്കവയ്യാതെ ചാനലിൽ നിന്ന് രാജിവെച്ചത് മുതിർന്ന മാധ്യമപ്രവർത്തക
മീ ടൂ വെളിപ്പെടുത്തലുകൾ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയതുപോലെ തന്നെ മാധ്യമരംഗത്തും അലയടിച്ചിരുന്നു. മീടൂ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രമന്ത്രി ആയിരുന്ന മാധ്യമപ്രവർത്തകൻ എം ജെ അക്‌ബറിന് ജോലി രാജിവയ്‌ക്കേണ്ടിവന്നതും വൻ ചർച്ചാ വിഷയം ആയിരുന്നു.
അതേ പോലെ ഇപ്പോൾ ഏഷ്യാനെറ്റ് പതിനാല് വർഷം തനിക്ക് സഹിക്കേണ്ടിവന്ന ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നിഷാ ബാബു. മീ ടൂ ആരോപണവുമായാണ് നിഷ എത്തിയിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് നിഷ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്.
1997 മുതൽ 2004 വരെയാണ് ഏഷ്യാനെറ്റ് പുളിയറക്കോണം സ്‌റ്റുഡിയോയിൽ നിഷ ജോലിചെയ്‌തിരുന്നത്. നിഷയുടെ ഭർത്താവും ഏഷ്യാനെറ്റ് ജീവനക്കാരനായിരുന്നു. 2000ൽ ഭർത്താവ് സുരേഷ് പട്ടാലി മരിച്ചതോടെ നിഷയുടെ പ്രശ്‌നങ്ങൾ ആരംഭിച്ചു. ആ സമയത്ത് ഏഷ്യാനെറ്റിലെ ഏക വനിതാ പ്രൊഡക്ഷൻ അസിസ്‌റ്റന്റായിരുന്നു നിഷ.
ഭർത്താവിന്റെ മരണ ശേഷം ഓഫീസിലെ മുതിർന്ന പ്രവർത്തകർ പലരും മറ്റൊരു രീതിയിൽ പെരുമാറാൻ തുടങ്ങിയെന്നും നിഷ വെളിപ്പെടുത്തുന്നു. അതിൽ പലതും വളരെ വൾഗറായിട്ടുള്ളതായിരുന്നു. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്ന എം ആർ രാജൻ ഭർത്താവിന് അസുഖം കൂടിയപ്പോൾ നേടിയെടുക്കാനാണ് അയാൾ ശ്രമിച്ചത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്വഭാവം മാറുകയായിരുന്നു.
എതിർക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരവും ഒക്കെ അയാൾ തുടങ്ങി. ഇതെല്ലാം സഹികെട്ട അവസ്ഥയിലേക്ക് എത്തിയപ്പോൾ ശക്തമായി എതിർത്തു. ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ നല്ല രീതിയിൽ ജോലി ചെയ്യുന്ന എന്നോട് പ്രതികാരമായി. പരിപാടികളും ശമ്പള വർദ്ധനവും പ്രൊമോഷനുമെല്ലാം എനിക്ക് നിഷേധിക്കപ്പെട്ടു.
അയാൾക്ക് വഴങ്ങിക്കൊടുക്കാത്തതുകൊണ്ടുമാത്രമായിർന്നു ഇതൊക്കെ. മറ്റ് പലരും ഇതേ പോലെ എന്നോട് പെരുമാറാൻ തുടങ്ങി. മാർക്കറ്റിംഗ് സെക്ഷനിൽ ജോലി ചെയ്‌തിരുന്ന ദിലീപ് വിയും ഇതേ രീതിയിൽ ലൈംഗിക ചുവയോടെ സംസാരിക്കാനും പെരുമാറാനും തുടങ്ങി. അയാളുടെ ഇടപെടൽ പലപ്പോഴും ഭീതിയോടെയാണ് കണ്ടത്.
ഏഷ്യാനെറ്റിലെ എഞ്ചിനീയറായിരുന്ന പത്മകുമാറിൽ നിന്നും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും നിഷ പറയുന്നു. ദേഹത്ത് തൊടാനും മറ്റും അയാൾ ശ്രമിച്ചു. പരാതിപ്പെട്ടിട്ടും നടപടികൾ ഒന്നും ഇല്ലായിരുന്നു. ഇതൊക്കെ സഹിക്കവയ്യാതായപ്പോൾ 2014ൽ ജോലിയിൽ നിന്ന് രാജിവയ്‌ക്കുകയായിരുന്നെന്നും നിഷ വ്യക്തമാക്കുന്നു.