Daily Horoscope
✕

ചിതല്‍ ശല്യം ഒഴിവാക്കാന്‍ വീട്ടില്‍ ടിന്നര്‍ ഒഴിച്ച് തീയിട്ടു; 13 കാരിക്ക് ദാരുണാന്ത്യം

ചിതല്‍ ശല്യം ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളിലും മറ്റു മൂലകളിലും വീര്യം കുറഞ്ഞ ടിന്നര്‍ ഒഴിച്ച് തീവെക്കുകയായിരുന്നു

Webdunia
ശനി, 6 ഓഗസ്റ്റ് 2022 (15:01 IST)
ചിതലിനെ കൊല്ലാന്‍ തീയിട്ടതില്‍ നിന്ന് പൊള്ളലേറ്റ് പെണ്‍കുട്ടി മരിച്ചു. ചെന്നൈ പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും ആയിഷയുടെയും മകള്‍ ഫാത്തിമ (13 വയസ്) ആണ് മരിച്ചത്. 
 
ചിതല്‍ ശല്യം ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളിലും മറ്റു മൂലകളിലും വീര്യം കുറഞ്ഞ ടിന്നര്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. എന്നാല്‍ അനിയന്ത്രിതമായി വീടിന്റെ പല ഭാഗങ്ങളിലേക്കും തീ പടര്‍ന്നതാണ് അപകടത്തിനു കാരണം. 
 
ഈ സമയം രക്ഷിതാക്കള്‍ക്കൊപ്പം മകള്‍ ഫാത്തിമയും വീട്ടിലുണ്ടായിരുന്നു. തീ ആളി കത്തിയതോടെ മൂന്ന് പേരും അതിനിടയില്‍പ്പെട്ടു. തീയും പുകയും പടര്‍ന്നതോടെ വീടിനു പുറത്തിറങ്ങാന്‍ സാധിക്കാതെ മൂവരും കുടുങ്ങി. സഹായം തേടി നിലവിളിച്ചെങ്കിലും അയല്‍വാസികള്‍ക്ക് കൃത്യസമയത്ത് വീടിനുള്ളിലേക്ക് കയറാനും സാധിച്ചില്ല. ഒടുവില്‍ വാതില്‍ തകര്‍ത്താണ് മൂന്ന് പേരെയും വീട്ടില്‍ നിന്ന് പുറത്തെടുത്തത്. മൂവരേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് രണ്ട് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
ചിതലിനെ നശിപ്പിക്കാന്‍ വീടിന്റെ പല ഭാഗത്തും നേരത്തെ മണ്ണെണ്ണ ഒഴിച്ചിരുന്നു. എന്നാല്‍ ഫലം കാണാതെ വന്നതോടെയാണ് പെയിന്റ് തൊഴിലാളിയായ ഹുസൈന്‍ ടിന്നര്‍ എല്ലായിടത്തും ഒഴിച്ചത്. ചിതലിനെ നശിപ്പിക്കാന്‍ തീയിട്ടതും തീ ആളി കത്തുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments