Publish Date: Fri, 18 Sep 2026 (12:01 IST)
Updated Date: Fri, 18 Sep 2026 (11:04 IST)
2024-ല്‍ വൈദ്യശാസ്ത്രപരമായി സ്ഥിരീകരിക്കപ്പെട്ട മരണകാരണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ 2,340 ഡെങ്കിപ്പനി മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണ കണക്കുകളില്‍ 297 എണ്ണം മാത്രമാണ് ഉള്‍പ്പെട്ടത്. 688 ശതമാനത്തോളം വരുന്ന ഈ അന്തരം വിവിധ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നുണ്ട്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇക്കാര്യത്തില്‍ വലിയ വ്യത്യാസം പ്രകടമായത്.
ഈ കണക്കുകളിലെ പൊരുത്തക്കേട്, ഇന്ത്യയിലെ ആരോഗ്യ സംവിധാനങ്ങള്‍ ഡെങ്കിപ്പനി മൂലമുള്ള മരണങ്ങള്‍ എങ്ങനെയാണ് രേഖപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 2024-ല്‍ ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളുടെ കാര്യത്തില്‍ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തികച്ചും വ്യത്യസ്തമായ കണക്കുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യ ഒരു വിചിത്രവും ആശയക്കുഴപ്പം നിറഞ്ഞതുമായ സാഹചര്യത്തിലാണ് എത്തിനില്‍ക്കുന്നത്.
രാജ്യത്തുടനീളം 2,340 ഡെങ്കിപ്പനി മരണങ്ങള്‍ നടന്നതായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 'നാഷണല്‍ സെന്റര്‍ ഫോര്‍ വെക്റ്റര്‍ ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍' 297 മരണങ്ങള്‍ മാത്രമാണ് കണക്കാക്കിയത്. 2,043 മരണങ്ങളുടെ ഈ വ്യത്യാസം.