Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

CCTV made mandatory in pharmacies
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യാജവും അനധികൃതവുമായ മരുന്നുകളുടെ വില്‍പ്പന തടയുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1945-ലെ ഡ്രഗ്‌സ് ആക്റ്റിലെ 65ാം വകുപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം നല്‍കാവുന്ന മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ റീട്ടെയില്‍ ഫാര്‍മസികളിലും ലൈസന്‍സുള്ള മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും, അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
ഫാര്‍മസികളിലെ സിസിടിവി ദൃശ്യങ്ങള്‍ കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. മരുന്നുകളുടെ വിതരണത്തിലോ വില്‍പ്പനയിലോ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായാല്‍ അന്വേഷണ വേളയില്‍ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഈ ദൃശ്യങ്ങള്‍ ഉപകരിക്കുമെന്ന് കരുതപ്പെടുന്നു. അതേസമയം മൊത്തവ്യാപാരികളെ ഈ നിര്‍ദ്ദിഷ്ട വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചില്ലറ വില്‍പ്പന നടത്തുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഫാര്‍മസികള്‍ക്കുമാണ് ഈ നിയമം ബാധകമാകുക. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള 'ഷെഡ്യൂള്‍ H', 'H1', 'X' എന്നീ വിഭാഗങ്ങളില്‍പ്പെട്ട മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പൊതുജനങ്ങള്‍ക്ക് നേരിട്ട് വില്‍ക്കുന്നത് തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 
 
ചുമയ്ക്കുള്ള മരുന്നുകള്‍ (കഫ് സിറപ്പുകള്‍) പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കുന്നവ  ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ പുതിയ ഭേദഗതി സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഡ്രഗ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയും ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങളില്‍ നിന്നും ഫാര്‍മസി സംഘടനകളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍