Webdunia - Bharat's app for daily news and videos

Install App

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

ചോദ്യപേപ്പർ ചോർച്ചയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് പ്രധാൻ രാജിക്കത്തിൽ പറയുന്നു

WEBDUNIA
ശനി, 25 ജൂലൈ 2026 (14:40 IST)
Dharmendra Pradhan

Dharmendra Pradhan: ഡൽഹിയിലെ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഡൽഹിയിലെ പ്രതിഷേധങ്ങൾ കനത്തതോടെ ഗത്യന്തരമില്ലാതെയാണ് പ്രധാനമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടത്. 
 
ചോദ്യപേപ്പർ ചോർച്ചയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് പ്രധാൻ രാജിക്കത്തിൽ പറയുന്നു. ഹിന്ദിയിലുള്ള രാജിക്കത്ത് ധർമേന്ദ്ര പ്രധാൻ എക്‌സിലൂടെ പങ്കുവെച്ചു. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികളും സമരക്കാരും നിലപാടെടുത്തിരുന്നു. 
 
സമരത്തിനു നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികൾ കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യമെന്ന് ഈ ചർച്ചയിൽ സിജെപി പ്രതിനിധികൾ വ്യക്തമാക്കി. പ്രതിഷേധം കനക്കുമെന്ന ഘട്ടത്തിലെത്തിയപ്പോൾ മറ്റു പോംവഴികൾ ഇല്ലാതെയാണ് പ്രധാനമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാൻ രാജിക്കത്ത് ഈമെയിൽ വഴിയാണ് അയച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഓഗസ്റ്റ് ഏഴ് വരെ മഴ കാണും; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുഖ്യമന്ത്രി പറഞ്ഞത് നുണ; സംരഭകരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല

ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇസ്രായേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു, അവര്‍ നമ്മളെ ഭ്രാന്തമായി സ്‌നേഹിക്കുന്നു: ബെഞ്ചമിന്‍ നെതന്യാഹു

ഈ ജില്ലകളില്‍ മഴ കനക്കും; കാസര്‍ഗോഡ് ഓറഞ്ച് അലര്‍ട്ട്

നീതിയുക്തമായ വിചാരണയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കെഎം ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു

അടുത്ത ലേഖനം
Show comments