Webdunia - Bharat's app for daily news and videos

Install App

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2024 (11:55 IST)
രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് കടുത്ത നടപടികളുമായി ദില്ലി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി അനിവാര്യമല്ലാത്ത എല്ലാ നിര്‍മാണ- പൊളിക്കല്‍ ജോലികളും നിര്‍ത്തിവെയ്ക്കാനും ഇലക്ട്രിക് ബസുകള്‍ അല്ലാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ നിര്‍ദേശം വെള്ളിയാഴ്ച 8 മണി മുതലാണ് പ്രാബല്യത്തില്‍ വന്നത്.
 
മലിനീകരണ ലഘൂകരണ നില GRAP- 3 ആയി ഉയര്‍ത്താനാണ് തീരുമാനം. ബിഎസ് 3ലെ പെട്രോള്‍ വാഹനങ്ങളും ബി എസ് 4 വിഭാഗത്തിലെ ഡീസല്‍ വാഹനങ്ങളും എന്‍സിആര്‍ മേഘലയിലും ഗുരുഗ്രാം, ഗാസിയാബാദ് പോലുള്ള ചില ഭാഗങ്ങളിലും അനുവദിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്കും നിര്‍ദേശം നല്‍കി. പൊടി ഇല്ലാതാക്കാന്‍ കൂടുതല്‍ യന്ത്രവത്കൃത റോഡ് സ്വീപ്പിങ്ങ്, വെള്ളം തളിക്കാനുള്ള യന്ത്രങ്ങള്‍ എന്നിവ വിന്യസിക്കാന്‍ തീരുമാനമായി. ആളുകള്‍ കഴിയുന്നതും വീട്ടില്‍ ഇരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കഠിനമായ മലിനീകരണം ശാരീരികമായി മാത്രമല്ല മാനസികമായും ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

അടുത്ത ലേഖനം
Show comments