ഐപിഎല്‍ 2025ലേക്കുള്ള താരലേലം ഈ മാസം നടക്കുന്നതിനാല്‍ തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസികളെല്ലാം തന്നെ വിദേശതാരങ്ങളുടെ പ്രകടനങ്ങള്‍ ഉറ്റുനോക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റിലെ നിലവിലെ ഫോം ഐപിഎല്ലില്‍ വിദേശതാരങ്ങളുടെ വില ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഫില്‍ സാള്‍ട്ടും, ജോസ് ബട്ട്ലറുമെല്ലാം അടങ്ങുന്ന താരങ്ങള്‍ മികച്ച പ്രകടനമാണ് നിലവില്‍ ടീമിനായി നടത്തുന്നത്.
ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനങ്ങളോടെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ റഡാറില്‍ പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ മാര്‍ക്കോ യാന്‍സന്‍. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിലായിരുന്ന താരത്തിനായി ഇത്തവണ ഐപിഎല്‍ ടീമുകളെല്ലാം രംഗത്തെത്തുമെന്ന് ഉറപ്പാണ്. അതേസമയം ഒരു പേസ് ഓള്‍റൗണ്ടറെ കാര്യമായി തന്നെ ലക്ഷ്യം വെയ്ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മാര്‍ക്കോ യാന്‍സനെ സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
നിലവില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍,റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍,ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവരെ മാത്രമാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. മാര്‍ക്കോ യാന്‍സനെ പോലൊരു താരം ടീമിലെത്തുകയാണെങ്കില്‍ അത് രാജസ്ഥാന് സമ്മാനിക്കുന്ന ബാലന്‍സ് വലുതായിരിക്കും. അങ്ങനെയാണെങ്കില്‍ തന്നെ 2 തവണയും പൂജ്യത്തിന് മടക്കിയ മാര്‍ക്കോ യാന്‍സനൊപ്പം സഞ്ജുവിന് കളിക്കേണ്ടതായി വരും. സഞ്ജുവിനെ പോലൊരു നായകന് കീഴില്‍ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാകാന്‍ യാന്‍സന് സാധിക്കും.