എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് വധശിക്ഷ

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (17:22 IST)
ഭോപ്പാൽ: എട്ടുവയസുകരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 20കാരനായ ഇർഫാൻ, 24കാരനായ ആസിഫ് എന്നിവരെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. കുട്ടികളുടെ മേലുള്ള അതിക്രമം തടയുന്നതിനായി പരിഷ്കരിച്ച പോക്സോ നിയമപ്രകാരമാണ് കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചത്.
 
മദ്ധ്യപ്രദേശിലെ മന്ദസൗറില്‍ ജൂൺ ആറിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സ്കൂളിനു പുറത്ത് രക്ഷിതാക്കൾക്കായി കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഇരുവരും ചേർന്ന് തെറ്റിദ്ധരിപ്പിച്ച് ബസ്റ്റാറ്റിനു പിറകിലെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോവുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകായിരുന്നു. പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയുടെ കഴുത്തറുത്ത് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു.
 
എന്നാൽ പെൺകുട്ടിയെ കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ അശുപത്രിയിലെത്തിച്ചു. മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇൻ‌ഡോറിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ എന്തിന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു, ഉച്ചയ്ക്ക് മുൻപ് മെട്രോകൾ തുറക്കണം, ഇല്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കെതിരെ വ്യാജ പ്രചരണം

പെട്ടെന്ന് എല്ലിന് ഉറപ്പുണ്ടായാൽ ഡോക്ടറെ കാണണം, മോദിയ്ക്ക് വീഡിയോ ചെയ്ത ആളല്ലെ താങ്കൾ, വിദ്യാർഥി സമരത്തെ പിന്തുണച്ച രാജ് കുമാർ റാവുവിന് പൊങ്കാല

സുരക്ഷാ നിയന്ത്രണത്തിൽ ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ അടച്ചു, വലഞ്ഞത് സ്ഥിരം യാത്രക്കാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഇതൊരു വിഷയമാണ്, നീറ്റ് പ്രതിഷേധങ്ങളോട് പ്രതികരിച്ച് കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments