Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവര്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവര്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 16 ഫെബ്രുവരി 2018 (12:44 IST)
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി.

പങ്കാളികളുടെയും മക്കളുടെയും സ്വത്തും അതിന്റെ ഉറവിടവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിർദേശിച്ചു.

അഴിമതിക്കെതിരെ പോരാടുന്ന ‘ലോക് പ്രഹരി’ എന്ന ഒരു എൻജിഒ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റീസുമായ ജെ ചെലമേശ്വർ, എസ് അബ്ദുൾ നസീർ എന്നിവരങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

നിലവിൽ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥി പങ്കാളിയുടെയും മൂന്ന് ആശ്രിതരുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ ഇതിന് പുറമെയാണ് സ്വത്തുക്കളുടെ ഉറവിടവും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിച്ചത്.

ഇതിനായി തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നും കോടതി തെരഞ്ഞടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.  കോടതി ഉത്തരവോടെ തെരഞ്ഞെടുപ്പു രംഗവും രാഷ്ട്രീയവും കൂടുതല്‍ സുതാര്യമാകുമെന്നാണ് വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments