Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അയോധ്യ കേസ് സ്ഥലത്തർക്കം എന്ന നിലയിലേ പരിഗണിക്കൂ: മാര്‍ച്ച് 14ന് കേസ് വീണ്ടും പരിഗണിക്കും

അയോധ്യ കേസ് സ്ഥലത്തർക്കം എന്ന നിലയിലേ പരിഗണിക്കൂ: മാര്‍ച്ച് 14ന് കേസ് വീണ്ടും പരിഗണിക്കും

അയോധ്യ കേസ് സ്ഥലത്തർക്കം എന്ന നിലയിലേ പരിഗണിക്കൂ: മാര്‍ച്ച് 14ന് കേസ് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി , വ്യാഴം, 8 ഫെബ്രുവരി 2018 (18:27 IST)
അയോദ്ധ്യ കേസ് പുതിയൊരു ഭൂമി തർക്ക കേസായി മാത്രമെ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി ദിവസവും ഈ കേസ് കേൾക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് മാർച്ച് 14ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്എ നസീർ എന്നിവരും അടങ്ങുന്നതാണു ബെഞ്ച്.

അലഹാബാദ് ഹൈക്കോടതിക്കുമുന്നിൽ സമർപ്പിച്ച രേഖകൾ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി രണ്ടാഴ്ചയ്ക്കകം നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതി രേഖകളുടെ ഭാഗമായിരുന്ന വീഡിയോ കാസറ്റുകള്‍ കേസിലെ കക്ഷികള്‍ക്ക് കൈമാറാനും റജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹൈക്കോടതിയിലെ കക്ഷികളെക്കൂടാതെ കക്ഷിചേരാൻ സമർപ്പിച്ചവരെ കേൾക്കണോയെന്ന കാര്യം പിന്നീടേ തീരുമാനിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ കേസിന്റെ അന്തിമവാദമാണ് ഇന്ന് ആരംഭിച്ചത്. അയോധ്യ കേസിലെ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ പതിനാലോളം അപ്പീലുകളാണ് സുപ്രീംകോടതി പരിണിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്‌ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്