രാജസ്ഥാനില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ കുതിപ്പ്
രാജസ്ഥാനില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ കുതിപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്. രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
നിയമസഭാ സീറ്റായ മണ്ഡൽഗറിൽ ബിജെപി സ്ഥാനാർഥിയെ 13000 വോട്ടുകൾക്കാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയായ വിവേക് ധാക്കഡ് പരാജയപ്പെടുത്തിയത്.
ആൾവാർ, അജ്മാർ, മണ്ഡൽഗർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു സീറ്റുകളിലും കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. ഏറ്റവും ഒടുവിലത്തെ സൂചനപ്രകാരം അജ്മീറില്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ്മ 45,000 വോട്ടിനും ആള്‍വാറില്‍ കരണ്‍ സിംഗ് യാദവ് 72,000 വോട്ടിനും ലീഡ് ചെയ്യുകയാണ്.
പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റായ നോവാപുരയിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥി സുനിൽ സിംഗ് വിജയിച്ചു. ഉലുബെറിയ ലോക്സഭാ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥി വിജയത്തിലേക്ക് നീങ്ങുകയാണ്. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 95,229 വോട്ടിന് തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്.