Webdunia - Bharat's app for daily news and videos

Install App

കോൾ ഗേൾ വിളി ആത്മഹത്യക്ക് പ്രേരണയാകില്ലെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2019 (12:15 IST)
കോൾ ഗേൾ എന്ന് വിളിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. ബംഗാളിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 
 
 കാമുകനായ ഇന്ദ്രജിത്ത് കുണ്ടുവുമായി പ്രണയത്തിലായിരുന്ന യുവതി വിവാഹാലോചനയുമായി കാമുകന്റെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇന്ദ്രജിത്തിനെ വിവാഹം കഴിക്കുവാനുള്ള വിവാഹാലോചനയുമായെത്തിയ യുവതിയെ ഇന്ദ്രജിത്തിന്റെ മാതാപിതാക്കൾക്കിഷ്ടപ്പെട്ടിരുന്നില്ല. ഇതിനേതുടർന്ന് ഇന്ദ്രജിത്തിന്റെ മാതാപിതാക്കൾ യുവതിയെ കോൾ ഗേൾ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. 
 
ഇതിനേ തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയും ആത്മഹത്യാ കുറിപ്പിൽ മരണകാരണം ഇന്ദ്രജിത്തിന്റെ മാതാപിതാക്കളാണെന്ന് എഴുതിവെക്കുകയും ചെയ്തു. ഇതോടെ ഇന്ദ്രജിത്ത് കുണ്ടുവിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും എതിരെ പോലീസ് കെസെടുക്കുകയാണുണ്ടായത്. 
 
എന്നാൽ കേസ് റദ്ദാക്കാനുള്ള  ഇന്ദ്രജിത്ത് കുണ്ടുവിന്റെയും മാതാപിതാക്കളുടെയും ഹർജി ഹൈകോടതി പരിഗണിക്കുകയും കൊൽക്കത്താ പോലീസ് കേസ് റദ്ദാക്കുകയുമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശെരിവെക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments