Publish Date: Fri, 04 Sep 2020 (15:52 IST)
Updated Date: Fri, 04 Sep 2020 (15:56 IST)
ചവറ,കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാർ തിരഞ്ഞെടുപ്പിനൊപ്പമാണ് കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കുക.
നവംബറിൽ നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ഇപ്പോൾ ധാരണയായിട്ടുള്ളതെന്നും തീയ്യതികൾ പിന്നീട് അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടാകും.
തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവുവന്നത്. വിജയന്‍പിള്ളയുടെ മരണത്തോടെ ചവറയിലും ഒഴിവ് വന്നു. ഈ സാഹചര്യത്തിലാണ് രണ്ട് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.