Select Your Language

Notifications

webdunia
webdunia
webdunia
webdunia

NEET Protests : നീറ്റ് ക്രമക്കേടിൽ വിദ്യാർഥി പ്രക്ഷോഭം കനക്കുന്നു, പ്രധാനെ കൈവിടാതെ ബിജെപി

ഇന്നലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ഥി സമരത്തിന് പിന്നില്‍ അണിനിരന്നിരുന്നു. ഇതോടെ

BJP, Dharmendra pradhan resignation demand, National Politics, NEET Protest, Gen Z protest
നീറ്റ് പരീക്ഷാക്രമക്കെടില്‍ വിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി മുറവിളി ഉയരുമ്പോഴും കൈവിടാതെ ബിജെപി. രാജ്യതലസ്ഥാനത്ത് ഒരു മാസമായി കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിവന്നിരുന്ന സമരം കഴിഞ്ഞ ദിവസങ്ങളിലാണ് ശക്തമായത്. ഇന്നലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ഥി സമരത്തിന് പിന്നില്‍ അണിനിരന്നിരുന്നു. ഇതോടെ ബിജെപി നേതൃത്വം വലിയ പ്രതിസന്ധിയിലേക്ക് എത്തിയിരിക്കുകയാണ്. എന്നിരുന്നാലും തത്കാലം ധര്‍മേന്ദ്ര പ്രധാനെ കൈവിടേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ബിജെപി.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ധര്‍മേന്ദ്ര പ്രധാന് വലിയ അടുപ്പമുണ്ട് എന്നത് മാത്രമല്ല രാജി ആവശ്യം അംഗീകരിച്ചാല്‍ അതൊരു കീഴ്വഴക്കം സൃഷ്ടിക്കുമോ എന്ന ആശങ്കയാന് ബിജെപിക്കുള്ളത്. ഒപ്പം രാജി ആവശ്യം അംഗീകരിച്ചാല്‍ വിദ്യഭ്യാസവകുപ്പിന്റെ വീഴ്ച അംഗീകരിക്കുന്നതാകും ഈ തീരുമാനം. ഇതാണ് നേതൃത്വത്തെ കുഴക്കുന്നത്. തത്കാലം മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി വകുപ്പ് മാറ്റം നടത്തി താത്കാലിക പ്രതിസന്ധി പരിഹരിക്കുക എന്ന പോം വഴിയാണ് ബിജെപിക്ക് മുന്നിലുള്ളത്. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം കഴിയാതെ ഇത് പ്രായോഗികവുമല്ല.
 
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിച്ചിട്ടുണ്ടെന്നതാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തിന് വീഴ്ച സംഭവിച്ചത് അംഗീകരിക്കുന്നുമില്ല. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാന്‍ രാജിവെച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെങ്കിലും എഥനോള്‍ വിഷയത്തിലടക്കം രാജ്യത്ത് അതൃപ്തി നിലനില്‍ക്കുന്നതിനാല്‍ മറ്റ് വിഷയങ്ങളില്‍ സമാനമായ സമരങ്ങള്‍ ഉണ്ടാകുമോ എന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്.
 
നീറ്റ് വിഷയം അംഗീകരിച്ചാല്‍ അടുത്തതായി അയോധ്യയിലെ സംഭാവനക്കൊള്ള പ്രതിപക്ഷം ഉയര്‍ത്തികാണിക്കാന്‍ സാധ്യതയേറെയാണ്. പാര്‍ലമെന്റില്‍ ഉള്‍പ്പടെ അയോധ്യ ചര്‍ച്ച ഒഴിവാക്കാന്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ കണ്ണടക്കുകയാണ് സര്‍ക്കാരെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിക്കുന്നുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബിജെപിക്ക് ബോധ്യമുണ്ട്. ചര്‍ച്ചയെന്ന പേരില്‍ നടപടികള്‍ നീട്ടാനാകും സര്‍ക്കാരിന്റെ ശ്രമം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാനില്‍ തുടര്‍ച്ചയായി 11-ാം രാത്രിയും യുഎസ് സൈന്യത്തിന്റെ ആക്രമണം; ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്