ജയിലിലെത്തി മേയർ, ചുറ്റിലും പൊലീസ് കാവൽ; കാപ്പ കേസ് പ്രതി സുഗതൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം മേയർക്ക് പുറമേ കോർപറേഷനിലെ ഉദ്യോഗസ്ഥർ, സുഗതന്റെ അടുത്ത ബന്ധുക്കൾ എന്നിവർ ജയിലിൽ എത്തിയിരുന്നു
Publish Date: Tue, 14 Jul 2026 (12:20 IST)
Updated Date: Tue, 14 Jul 2026 (12:26 IST)
കാപ്പ കേസ് കുറ്റവാളി ആർ.സുഗതൻ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. മേയർ വി.വി.രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ.
തിരുവനന്തപുരം മേയർക്ക് പുറമേ കോർപറേഷനിലെ ഉദ്യോഗസ്ഥർ, സുഗതന്റെ അടുത്ത ബന്ധുക്കൾ എന്നിവർ ജയിലിൽ എത്തിയിരുന്നു. ജയിലിലെ ലൈബ്രറി ഹാളിൽ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സത്യപ്രതിജ്ഞ.
ചട്ടപ്രകാരം ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിൽ തടസമില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാപ്പാ കേസിൽ പ്രതിയായ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. ജയിലിൽ നിന്ന് പുറത്തുവിടാൻ ആകാത്ത സാഹചര്യമാണെന്നും സത്യപ്രതിജ്ഞ ജയിലിൽ വെച്ച് നടത്താമെന്നും ആഭ്യന്തര വകുപ്പ് കോടതിയിൽ നിലപാട് അറിയിച്ചു. സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടന്നതിനാൽ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയും റദ്ദാക്കിയിരുന്നു. ഇതിൽ 19 പേർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.