Webdunia - Bharat's app for daily news and videos

Install App

‘അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പെ​ണ്‍​കു​ട്ടി​ക​ൾ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഒ​ഴി​വാക്കണം’: ഉപദേശവുമായി ബി​ജെ​പി എം​എ​ൽ​എ

‘അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പെ​ണ്‍​കു​ട്ടി​ക​ൾ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഒ​ഴി​വാക്കണം’: ഉപദേശവുമായി ബി​ജെ​പി എം​എ​ൽ​എ

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2018 (08:18 IST)
പെ​ണ്‍​കു​ട്ടി​ക​ൾ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ. മദ്ധ്യപ്രദേശിലെ ഗുണയിൽ നിന്നുള്ള എംഎൽഎ പന്നലാൽ ശാക്യയയാണ് വിവാദ ഉപദേശവുമായി രംഗത്തു വന്നത്.

“ആൺകുട്ടികളെ സുഹൃത്തുക്കളാക്കാതിരുന്നാൽ പെൺകുട്ടികൾ സുരക്ഷിതരായിരിക്കും. പെൺകുട്ടികൾ ആൺസുഹൃത്തുക്കളെ എന്തിനാണ് ഉണ്ടാക്കുന്നത്. ഇത് ഒഴിവാക്കിയാൽ അവർക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കു”മെന്നും ഗുണ സർക്കാർ കോളജിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശാക്യ പറഞ്ഞു.

പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഉ​ണ്ടാ​ക്കു​ന്ന പാ​ശ്ചാ​ത്യ​ൻ സം​സ്കാ​രം ആ​ണ്‍​കു​ട്ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

രാജ്യാന്തര വനിതാ ദിനം ആചരിക്കുന്നത് വിദേശത്തെ പാരമ്പര്യമാണ്. ഇന്ത്യൻ തത്വശാസ്ത്രം അനുസരിച്ച് സ്ത്രീകളെ ഉയർന്ന നിലയിലാണ് നാം കണക്കാക്കുന്നത്. വർഷത്തിൽ നാല് തവണയെങ്കിലും നമ്മൾ വനിതാദിനം ആഘോഷിക്കുകയും അവരെ ആരാധിക്കുകയും ചെയ്യുന്നുണ്ടെന്നും ശാക്യ പ്രസംഗത്തില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments