വയല്‍ നികത്തുന്നില്ല, പകരം മേല്‍പ്പാലങ്ങളെന്ന് സര്‍ക്കാര്‍; മേല്‍പ്പാലവും വേണ്ടെന്ന് സമരക്കാര്‍
വയല്‍ക്കിളികളുടെ ‘വയല്‍കാവല്‍’ സമരത്തിന് അനുമതി, മേല്‍പ്പാലം വേണ്ടെന്ന് സമരക്കാര്‍!
കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ ‘വയല്‍കാവല്‍’ സമരത്തിന് പൊലീസിന്റെ അനുമതി. അതേസമയം, വയല്‍ക്കിളികളുടെ സമരത്തില്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ബൈപാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണത്തിലെ നിലവിലെ റോഡ് വീതികൂട്ടിയും മേൽപ്പാലം നിർമിച്ചും ദേശീയപാത വികസിപ്പിക്കണമെന്ന നിര്‍ദേശം സി പി എം അംഗീകരിച്ചിരിക്കുകയാണ്.
എന്നാല്‍, വയല്‍ നികത്താന്‍ മാത്രമല്ല മേല്‍പ്പാലങ്ങളും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് സമരക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാലം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയാണ് നിര്‍ദ്ദേശത്തെ തള്ളിയാണ് വയല്‍കിളി കൂട്ടായ്മ രംഗത്തെത്തിയത്. സമരം തുടരുമെന്നും സമര സമിതി അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇവിടെ മേല്‍പാലത്തിനു സാധ്യത തേടി മന്ത്രി ജി. സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. ദേശീയ പാത അതോറിറ്റിക്കും കേന്ദ്ര ഗതാഗത മന്ത്രിക്കുമാണ് കത്തയച്ചിരിക്കുന്നത്. എലിവേറ്റഡ് റോഡ് നിര്‍മിക്കാന്‍ സാധിക്കുമോ എന്ന സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. അങ്ങനെയെങ്കില്‍ വയല്‍ നികത്താതെ തന്നെ ബൈപാസ് നിര്‍മിക്കാന്‍ സാധിക്കും.
ഇതുവഴി വയല്‍ നികത്തേണ്ടി വരില്ല. സര്‍ക്കാര്‍ ഉദ്ദേശിച്ച വികസനവും നടക്കും. അങ്ങനെയെങ്കില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് സമാധാനപരമായ പരിഹാരമായിരിക്കും സര്‍ക്കാര്‍ കാണുക. വയല്‍ക്കിളി സമരത്തിനെതിരെ സി പി എം ശക്തമായി രംഗത് വന്നിരുന്നു.