Webdunia - Bharat's app for daily news and videos

Install App

'താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് വർദ്ധിക്കും'; പുതിയ പ്രസ്ഥാവനയുമായി ബിപ്ലബ് കുമാർ ദേവ്

'താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് വർദ്ധിക്കും'; പുതിയ പ്രസ്ഥാവനയുമായി ബിപ്ലബ് കുമാർ ദേവ്

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2018 (09:03 IST)
മണ്ടത്തരങ്ങൾ പറഞ്ഞ് സ്ഥിരമായി വിവാദങ്ങൾ ഉണ്ടാക്കുന്നയാളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്. അടുത്തിടെ, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാൽ പുതിയ കണ്ടെത്തൽ താറാവിന്റെ അത്ഭുത ശേഷിയെക്കുറിച്ചാണ്.
 
താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന. ഇതുമാത്രമല്ല, മറ്റൊരു കണ്ടെത്തൽ കൂടി അദ്ദേഹം നടത്തി. താറാവുകൾ വെള്ളത്തിൽ സഞ്ചരിക്കുമ്പോൾ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം കണ്ടെത്തുന്നു. തിങ്കളാഴ്ച രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഒപ്പം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അമ്പതിനായിരം താറാവു കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകളെയും കോഴികളെയും വളര്‍ത്തുന്നത് ഗ്രാമീണ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നെങ്കിലും കഴിഞ്ഞ 25 വർഷമായി അത് ഇല്ലാതിരിക്കുകയാണ്. ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മൂസിലെ മൈനുകള്‍ നീക്കിയെന്ന് അമേരിക്ക; അസാധ്യമെന്ന് ഇറാന്‍

മുതിർന്ന നേതാവ് എം.എം.ഹസനെ കബളിപ്പിച്ച് രമ്യ ഹരിദാസ് !

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകളെല്ലാം നീക്കിയെന്ന് യുഎസ്: അസാധ്യമെന്ന് ഇറാൻ

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉക്രെയ്ന്‍ യുദ്ധ ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധികള്‍ കൈവിലെത്തി

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ: മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments