Publish Date: Sat, 19 Dec 2020 (17:11 IST)
Updated Date: Sat, 19 Dec 2020 (17:32 IST)
പശ്ചിമ ബംഗാളിൽ വിവിധ പാർട്ടികളിൽ നിന്നുള്ള 11 എംഎൽഎമാർ ബിജെപിയിൽ ചേർന്നു.കേന്ദ്രമന്ത്രി അമിത് ഷായുടെ റാലിയിലാണ് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്.
തൃണമൂൽ കോൺഗ്രസ് വിട്ട മുൻ മന്ത്രി സുവേന്ദു അധികാരിയാണ് ബിജെപിയിലെത്തിയ പ്രധാനനേതാവ്. അദ്ദേഹത്തിനൊപ്പം പ്രബലരായ 23 നേതാക്കളും ബിജെപിയിൽ എത്തിയിട്ടുണ്ട്. അതേ സമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.
ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കെതിരെ'നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് അമിത് ഷായുടെ റാലി.