നടന്ന ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി. ആക്രമണത്തിന് പലിശ സഹിതം മറുപടി നൽകുമെന്ന് പശ്ചിമബംഗാൾ ബിജെപി പാർട്ടി പ്രസിഡന്റ് ദിലീപ് ഘോഷ് വ്യക്തമാക്കി.
നിങ്ങൾ ഒരാളെ കൊല്ലുകയാണെങ്കിൽ പകരം നാലുപേരെ കൊല്ലുമെന്നായിരുന്നു ബംഗാളിലെ ബിജെപി നേതാവായ സായന്തൻ ബസുവിന്റെ പ്രതികരണം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനിലയെ പറ്റിയുള്ള വിശദമായ റിപ്പോർട്ടും ആഭ്യന്തരമന്ത്രി ഗവർണറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എട്ടിയപ്പോളാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം. അക്രമണത്തിൽ ബിജെപി ദേശീയ കനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ,മുകൾ റോയ് എന്നിവർക്ക് പരിക്കേറ്റിരുന്നു.