Daily Horoscope
✕

ഞാൻ വേട്ടയാടപ്പെടുകയായിരുന്നു, ഒപ്പം നിന്നവർക്ക് നന്ദി: കനിമൊഴി

2ജി കേസിൽ കോടതി വിധിയോട് കനിമൊഴി പ്രതികരിക്കുന്നു

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (12:51 IST)
തനിക്കെതിരെ നടന്നത് വ്യാജ ആരോപണങ്ങളുടെ മേലുള്ള വേട്ടയാടലാണെന്ന് ഡി എം കെ എംപി കനിമൊഴി. പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും കനിമൊഴി വ്യക്തമാക്കി. 2ജി അഴിമതികേസിൽ വിധി വന്നശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കനിമൊഴി. 
 
യു‌പിഎ സര്‍ക്കാറിനെ പിടിച്ചുലച്ച ടുജി സ്പെക്ട്രം കേസിലെ അന്തിമവിധി ഇന്നാണ് വന്നത്. കേസില്‍ എ രാജയും കനിമൊഴിയും കുറ്റക്കാരെല്ലെന്ന് കോടതി വിധിച്ചു. കേസിലെ എല്ലാവരെയും വെറുതേ വിട്ടു. സി ബി ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 
 
പ്രോസിക്യൂഷന്‍ പറയുന്നവര്‍ക്കെതിരെ തെളിവില്ലെന്ന് കോടതി ചൂണ്ടികാട്ടി. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു‌വെന്നും ജഡ്ജി പറഞ്ഞു. കോടതി വിധി കോണ്‍ഗ്രസിനും ഡി‌എംകെയ്ക്കും ആശ്വാസം പകരുന്നതാണ്. 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്‌നി വിധി പറഞ്ഞത്. 
 
മൊബൈല്‍ കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാറിന് ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന സി എ ജി കണ്ടെത്തലാണ് കേസിന് ആധാരം. കേസിന്റെ വിചാരണ ഏപ്രില്‍ നാലിന് പൂര്‍ത്തിയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെർച്വൽ അറസ്റ്റിന്റെ പേരിൽ വിരമിച്ച ജഡ്ജിയിൽ നിന്ന് രണ്ടരക്കോടി തട്ടി: രാജസ്ഥാനിലെ കേസിൽ മലയാളി കൊച്ചിയിൽ പിടിയിൽ

ടിഎംസി വിട്ടത് വെറുതെയല്ലല്ലോ.. യൂസഫ് പത്താൻ്റെ വിവാദ ഭൂമി ഇടപാടിന് അനുകൂല തീരുമാാനവുമായി ഗുജറാത്ത് ബിജെപി

മൈക്കെടുത്തു, കനിമൊഴിയുടെ അതൃപ്തിയിലും വിജയ്ക്കെതിരെ അസഭ്യവർഷവുമായി ഡിഎംകെ വനിതാ നേതാവ്, കേസ്

പാശ്ചാത്യ നാടുകളിലെപോലെ ഇന്ത്യയിലും ഭരണമാറ്റത്തിന് ശ്രമങ്ങൾ നടക്കുന്നു, പക്ഷേ അതൊന്നും വിജയിക്കില്ല : മോഹൻ ഭാഗവത്

'പാരീസ് ഉടൻ മുസ്ലിം നഗരമാകാൻ പോകുന്നു, അതിർത്തികൾ അടയ്ക്കണമായിരുന്നു'; പ്രക്ഷോഭത്തിനിടെ പ്രകോപനവുമായി ട്രംപ്

അടുത്ത ലേഖനം
Show comments