Webdunia - Bharat's app for daily news and videos

Install App

മൻമോഹൻ സിങിനെ കരിങ്കൊടി കാണിച്ച ഇടതുവിദ്യാർത്ഥി നേതാവ്; ഇന്ന് രാഹുൽ ഗാന്ധിയുടെ ഉപദേഷ്ടാവ്

2017 മുതലാണ് സന്ദീപ് രാഹുലിനൊപ്പം കൂടാന്‍ തുടങ്ങിയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (17:45 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ ഉപദേശകന്‍ 2005ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ കരിങ്കൊടി കാട്ടിയ സന്ദീപ് സിങ്. 
 
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി സന്ദീപ് സിങ് ഇതുവരെ ചുമതലയേറ്റിട്ടില്ല. പക്ഷേ അദ്ദേഹമാണ് രാഹുലിന് പ്രസംഗങ്ങള്‍ എഴുതി നല്‍കുന്നത്. സഖ്യങ്ങളുടെ കാര്യത്തില്‍ രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇയാളാണെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
 
ഉത്തര്‍പ്രദേശില്‍ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് ഒരു സഹായി വേണ്ടിവരുമെന്ന ഘട്ടമായപ്പോഴും രാഹുല്‍ സന്ദീപിനെ തന്നെ തിരഞ്ഞെടുത്തു. അന്ന് മുതല്‍ സന്ദീപ് പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. സന്ദീപ് സിങ്ങുമായി രാഹുലിന് ഇത്രവലിയ അടുപ്പമുണ്ടാകാനുള്ള കാരണം ആര്‍ക്കും അറിയില്ല. എന്നാല്‍ 2017 മുതലാണ് സന്ദീപ് രാഹുലിനൊപ്പം കൂടാന്‍ തുടങ്ങിയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
 
 
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സന്ദീപ് സിങ് ജനിച്ചത്. അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം ജെ.എന്‍.യുവില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ജെഎന്‍യു ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം പിന്നീട് സ്വന്തം താല്‍പര്യപ്രകാരം ഫിലോസഫിയിലേക്ക് മാറി.
 
2005ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജെഎന്‍യു സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് സന്ദീപ് സിങ്ങിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാട്ടിയിരുന്നു. 2007ല്‍ സിങ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments