Daily Horoscope
✕

വെള്ളത്തിന്റെ പേരിൽ തർക്കം, കോർപ്പറേഷൻ അംഗത്തെ സുഹൃത്തുക്കൾ കോടാലികൊണ്ട് അടിച്ചുകൊന്നു

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (17:30 IST)
മുംബൈ: വെള്ളത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോർപ്പറേഷൻ അംഗത്തെ സുഹൃത്തുക്കൾ ചേർന്ന് കോടാലികൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ പർഭാണി ജില്ലയിൽ തികളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ശിവസേനയുടെ കോർപ്പറേഷൻ അംഗമായ അമർദിപ് റോഡാണ് കൊല്ലപ്പെട്ടത്.
 
പൊതു പൈപ്പിൽ നിന്നും കൃത്യമായി വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കുന്നതിനായാണ് പർഭാണി കോർപ്പറേഷൻ അംഗമായ അമർദീപ് സംഭവ സ്ഥലത്ത് എത്തുന്നത്. പൊതു പൈപ്പിന് സമീപത്തായി ബാക്കി വരുന്ന വെള്ളം ശേഖരിക്കുന്നതിനായി ഒരു കുഴി കുത്തിയതായി അമർദീപിന്റെ ശ്രദ്ധയിൽ പെട്ടു. ഇതിനെ അമർ ദീപ് എതിർത്തു. 
 
തന്റെ സുഹൃത്ത് ഗാൽക്വാഡ് ആൺ കുഴി ഉണ്ടാക്കിയത് എന്ന് വ്യക്തമാക്കിയോടെ വിശദീകരണം തേടാനായി അമർദീപ് സുഹൃത്തി ഗാൽക്വാഡിന്റെ അടുത്തെത്തി. ഇരുവരും തമ്മിലുള്ള സം,സാരം പിന്നീട് വലിയ വഴക്കിലേക്ക് നീങ്ങി ഇതിനിടെ കയ്യിൽകിട്ടിയ കോടാലി ഉപയോഗിച്ച് അമർദീപ് സുഹൃത്തിനെ അക്രമിക്കാൻ ശ്രമിച്ചു.
 
അമർദിപിനെ മറ്റൊരു സുഹൃത്ത് കിരൺ ദാക്ക് ഇതൊടെ അമർദീപിനെ തടഞ്ഞു നിർത്തി. എന്നാൽ ഈ സമയത്ത് അമർ ദീപിന്റെ കയ്യിൽ നിന്നും കോടാലി പിടിച്ചുവാങ്ങി ഗാൽക്വാഡ് അമർദീപിനെ അടിക്കുകയായിരുന്നു തുടർന്ന് ഇരുവരും ചേർന്ന് അമർദീപിനെ കല്ലുകൾകൊണ്ടും വടികൊണ്ടും ആക്രമിക്കുകയും ചെയ്തു. ഇതോടെ സംഭവ സ്ഥലത്തുവച്ചുതന്നെ അമർദീപ് മരിച്ചു. പ്രതികൾ ഇരുവരും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതികൾക്കൊതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപി നേതാക്കളെ വെറുതെ വിട്ട് കോടതി, അഭിജീത് ദീപ്കെയടക്കമുള്ള നേതാക്കൾ പുറത്തേക്ക്

കണ്ട് നിൽക്കാനാവില്ല, ഹൂതികൾക്കെതിരെ ആക്രമണത്തിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

പിണറായി വിജയനെ ഡൽഹി പോലീസ് കസ്റ്റഡിയിൽ വെച്ചത് 8 മണിക്കൂർ, പോലീസിൻ്റേത് വിചിത്ര നടപടി, ഗ്യാനേഷ് രാജി വെയ്ക്കും വരെ പ്രക്ഷോഭമെന്ന് മറുപടി

ഡൽഹി പ്രതിഷേധങ്ങൾക്കിടയിലെ കൂട്ട കസ്റ്റഡി: ആശങ്കയറിയിച്ച് യുഎൻ ഹ്യൂമൻ റൈറ്റ്സ്

ഡൽഹി പ്രക്ഷോഭം: ഇന്ന് സുപ്രീം കോടതിയുടെ പ്രത്യേക സിറ്റിംഗ്, നേതാക്കളുടെ കസ്റ്റഡിയും മെട്രോ അടച്ചതും ചോദ്യം ചെയ്ത് ഹർജികൾ

അടുത്ത ലേഖനം
Show comments