ഒരു സോപ്പ് കൊണ്ടാണോ വീട്ടില്‍ എല്ലാവരും കുളിക്കുന്നത്?

ഒരേ സോപ്പ് ഉപയോഗിച്ചു നിരവധി ആളുകള്‍ കുളിച്ചാല്‍ സോപ്പില്‍ ബാക്ടീരിയയും സൂക്ഷ്മാണുക്കളും വളരാന്‍ സാധ്യത കൂടുതലാണ്

രേണുക വേണു
വെള്ളി, 27 ഡിസം‌ബര്‍ 2024 (14:49 IST)
നമ്മുടെ വീടുകളില്‍ പൊതുവായി ഉപയോഗിക്കുന്ന ബാത്ത്റൂമുകള്‍ ഉണ്ടാകും. അതോടൊപ്പം ആ ബാത്ത്റൂമില്‍ കുളിക്കുന്നവര്‍ക്കെല്ലാം ഉപയോഗിക്കാന്‍ ഒരു പൊതുവായ സോപ്പ് കാണും. ഇതൊരിക്കലും നല്ല ശീലമല്ല. ഒരേ സോപ്പ് ഉപയോഗിച്ച് പലരും കുളിക്കുന്നത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകും. 
 
ഒരേ സോപ്പ് ഉപയോഗിച്ചു നിരവധി ആളുകള്‍ കുളിച്ചാല്‍ സോപ്പില്‍ ബാക്ടീരിയയും സൂക്ഷ്മാണുക്കളും വളരാന്‍ സാധ്യത കൂടുതലാണ്. ഇത് ചര്‍മ അണുബാധയിലേക്ക് നയിക്കും. പലര്‍ക്കും പല തരം ചര്‍മങ്ങളാണ്. അതുകൊണ്ട് അവരവരുടെ ചര്‍മ്മത്തിനു ആവശ്യമായ സോപ്പാണ് ഉപയോഗിക്കേണ്ടത്. 
 
സോപ്പ് ഉപയോഗ ശേഷം നന്നായി കഴുകി വെള്ളം പൂര്‍ണമായി പോകുന്ന രീതിയില്‍ വയ്ക്കുക. വെള്ളത്തിന്റെ അംശം മണിക്കൂറുകളോളം നിന്നാല്‍ അവയില്‍ ബാക്ടീരിയ വളരാന്‍ സാധ്യത കൂടുതലാണ്. കുളിക്ക് ശേഷം സോപ്പ് ബാത്ത്റൂമില്‍ തന്നെ സൂക്ഷിക്കുന്നതിനു പകരം വായു സഞ്ചാരമുള്ള സ്ഥലത്ത് തുറന്നുവയ്ക്കുന്നത് നല്ലതാണ്. രോഗമുള്ള ഒരാളുമായി ഒരു കാരണവശാലും സോപ്പ് പങ്കിടരുത്. മാത്രമല്ല സോപ്പ് നേരിട്ടു ശരീരത്തില്‍ ഉരയ്ക്കുന്നത് ഒഴിവാക്കുക. കൈകളില്‍ പതപ്പിച്ച ശേഷം ദേഹത്ത് ഉരയ്ക്കുകയാണ് നല്ലത്. സോപ്പിനേക്കാള്‍ ബോഡി വാഷാണ് ശരീരം വൃത്തിയാക്കാന്‍ നല്ലത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shigella: ഷിഗെല്ലയെ പേടിക്കണം; അറിയാം രോഗലക്ഷണങ്ങൾ

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? തെറ്റാണ്

ചിലന്തിവലകള്‍ എങ്ങനെ ഫലപ്രദമായി വീട്ടില്‍ നിന്ന് നീക്കം ചെയ്യാം

Oats Dosa: ഓട്‌സ് കൊണ്ട് ദോശയുണ്ടാക്കുന്നത് എങ്ങനെ?

സാധാരണ ലൈംഗിക രോഗങ്ങള്‍ സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments