Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 1 ജൂണ്‍ 2020 (13:45 IST)
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
 
മണിക്കൂറില്‍ 45മുതല്‍ 55കിലേമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. നിസര്‍ഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും ഗുജറാത്തിലും എത്തുമെന്നും അറബിക്കടലിന്റെ താപനില 31ഡിഗ്രി ആയതിനാല്‍ കാറ്റിന് തീവ്രത കൂടുമെന്നും കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ബെഹ്റിനില്‍ നിന്നെത്തിയ ഹൃദ്രോഗിയായ സ്ത്രീ കൊവിഡ് ബാധിച്ച് മരിച്ചു