Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്നെ മികച്ച ക്രിക്കറ്ററും ക്യാപ്റ്റനുമാക്കിയത് ധോണി: തുറന്നു വെളിപ്പെടുത്തി കോഹ്‌ലി

എന്നെ മികച്ച ക്രിക്കറ്ററും ക്യാപ്റ്റനുമാക്കിയത് ധോണി: തുറന്നു വെളിപ്പെടുത്തി കോഹ്‌ലി
, തിങ്കള്‍, 1 ജൂണ്‍ 2020 (12:58 IST)
താൻ ഒരു മികച്ച ക്രിക്കറ്ററും ക്യാപ്റ്റനുമായി മാറിയതിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പങ്ക് വളരെ വലുതാണ് എന്ന് തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് വിരാട് കോഹ്‌ലി. ആർ അശ്വിനുമായുള്ള ചാറ്റ് ഷോയിലാണ് നായകനായതിനെ കുറിച്ചും ധോനിയുമായുള്ള ആത്മബന്ധത്തെ കുറിച്ചുമെല്ലാം വിരാട് കോഹ്‌ലി തുറന്ന വെളിപ്പെടുത്തൽ നടത്തിയത്. 
 
ടീം ഇന്ത്യയെ മുന്നിൽനിന്നു നയിയ്ക്കാൻ തന്നെ പ്രാപ്തനാക്കിയത് ധോണിയാണെന്ന് കോഹ്‌ലി പറയുന്നു. 'പെട്ടെന്നൊരുനാള്‍ എന്നോട് ക്യാപ്‌ടനാകാന്‍ ആവശ്യപ്പെടുകയായിരുന്നില്ല ധോണി. അദ്ദേഹം എന്നെ ഒരുപാട് നിരീക്ഷിച്ചു. എപ്പോഴും എന്നോട് കൃത്യമായി ആശയവിനിമയം നടത്തുമായിരുന്നു. അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും നിര്‍ദ്ദേശങ്ങളുമാണ് സമ്മര്‍ദ്ദമേതുമില്ലാതെ ടീം ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ എന്നെ പ്രാപ്തനാക്കിയത്. 
 
ടീമിന്റെ നായകസ്ഥാനം എറ്റെടുക്കാന്‍ എനിക്ക് കഴിയുമെന്ന ധൈര്യം പകര്‍ന്നു നല്‍കിയത്. ധോണിതന്നെയാണ്'. ധോണി തന്നോട് മുഖം കറുപ്പിച്ച ഒരു സംഭവവും കോഹ്‌ലി ഓർത്തെടുത്തു. '2012ലെ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഒരു സിംഗിള്‍ തടയാനുള്ള ശ്രമത്തിനിടെ ഞാന്‍ രോഹിത്തുമായി കൂട്ടിയിടിച്ച്‌ വീണത് ധോണിയെ സ്വസ്ഥനാക്കിയിരുന്നു. പാകിസ്ഥാന്‍ ഞങ്ങളുടെ വീഴ്ച മുതലാക്കി മൂന്ന് റണ്‍സ് ഓടിയെടുത്തതാണ് അതിന് കാരണം.
 
'ഇവരിതെങ്ങനെ കൂട്ടിയിടിച്ചു ?​ മൂന്ന് റണ്‍സും പോയി' എന്ന രീതിയിലായിരുന്നു ധോണിയുടെ പ്രതികരണം. നീയാണ് (അശ്വിനോട്) ബോള്‍ ചെയ്തതെന്നാണ് ഓര്‍മ്മ. ഞാന്‍ ഡീപ് മിഡ് വിക്കറ്റിലും രോഹിത് ഡീപ് സ്‌ക്വയര്‍ ലെഗ്ഗിലും ഫീല്‍ഡ് ചെയ്യുകയായിരുന്നു. ഉമര്‍ അക്‌മല്‍ അടിച്ച പന്ത് പിടിച്ചെടുക്കാന്‍ ഓടിയപ്പോഴാണ് ഞാനും രോഹിതും കൂട്ടിയിടിച്ചത്. എന്റെ തലയുടെ ഒരു ഭാഗം രോഹിതിന്റെ തോളില്‍ ഇടിക്കുകയായിരുന്നു. 
 
വലിയ പരിക്കൊന്നും പറ്റിയില്ലെങ്കിലും കുറച്ച്‌ നേരത്തേക്ക് ഒന്നിനും സാധിയ്ക്കാത്ത രീതിയിൽ സ്ഥലകാല ബോധമുണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്ത് പാക് താരങ്ങള്‍ മൂന്ന് റണ്‍സ് ഓടിയെടുക്കുകയായിരുന്നു. ഇര്‍ഫാന്‍ പത്താനാണ് ഞങ്ങള്‍ കൈവിട്ട പന്ത് ഓടിയെടുത്തത്. അന്ന് പാകിസ്ഥാന്‍ 329 റണ്‍സിന്റെ മികച്ച വിജയ ലക്ഷ്യം പടുത്തുയര്‍ത്തിയെങ്കിലും എന്റെ സെഞ്ച്വറിയും സച്ചിന്റെയും രോഹിതിന്റെയും അര്‍ദ്ധ സെഞ്ച്വറികളും ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയായിരുന്നു'. കോഹ്‌ലി ഓർത്തെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജീവ് ഗാന്ധി ഖേൽ‌രത്‌ന അവാർഡിനായി രോഹിത് ശർമ്മയെ ശുപാർശ ചെയ്‌‌ത് ബിസിസിഐ