Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് സമയത്തെ പവർകട്ട് തുടരാൻ സർക്കാർ

പ്രതീക്ഷിക്കാത്ത അളവിൽ വൈദ്യുതി ഉപയോഗം ഉള്ളതുകൊണ്ടാണ് ലോകകപ്പ് സമയത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നതെന്നാണ് സർക്കാർ വാദം

Sunny Joseph Relative Appointment Issue, Sunny Joseph Issue, Minister Sunny Joseph, സണ്ണി ജോസഫ്, മന്ത്രി സണ്ണി ജോസഫ്, സണ്ണി ജോസഫിന്റെ അളിയന്റെ നിയമനം
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്തെ വൈദ്യുതി നിയന്ത്രണം തുടരും. ജൂൺ 30 വരെ വൈകിട്ട് ആറരയ്ക്കും രാത്രി 12 നും ഇടയിലാണ് നിലവിൽ പവർകട്ട്. ഇത് ജൂൺ 30 നു ശേഷവും തുടരാനാണ് ആലോചന. 
 
ലോകകപ്പ് ആണെന്ന പരിഗണന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ലോകകപ്പ് ആവേശങ്ങളുടെ നിറംമങ്ങുന്ന പവർകട്ട് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെയും യുവാക്കളുടെയും ഫുട്‌ബോൾ വികാരം മനസിലാക്കി സർക്കാർ പ്രവർത്തിക്കണമെന്നായിരുന്നു പിണറായി പറഞ്ഞത്. 
 
പ്രതീക്ഷിക്കാത്ത അളവിൽ വൈദ്യുതി ഉപയോഗം ഉള്ളതുകൊണ്ടാണ് ലോകകപ്പ് സമയത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നതെന്നാണ് സർക്കാർ വാദം. യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതിനു സമാനമായി അരമണിക്കൂർ വീതം പവർകട്ട് ഈ വർഷം മുഴുവൻ ഏർപ്പെടുത്തിയേക്കാം. എൽ-നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതിനാൽ വൈദ്യുതി ക്ഷാമം രൂക്ഷമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫും പറഞ്ഞു. വേനൽകാലത്ത് കടമെടുത്ത വൈദ്യുതി മറ്റു സംസ്ഥാനങ്ങൾക്കു തിരിച്ചുകൊടുക്കേണ്ട ആവശ്യമുണ്ട്. അതിനാൽ പ്രതിസന്ധി രൂക്ഷമാണെന്നാണ് വൈദ്യുതി വകുപ്പിന്റെ ന്യായീകരണം. 
 
ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിൽ ഫുട്‌ബോൾ ആരാധകർ വലിയ നിരാശയിലാണ്. രാത്രി 9.30, 10.30 സമയങ്ങളിലെ ലോകകപ്പ് മത്സരങ്ങൾക്കിടെയാണ് പലയിടത്തും വൈദ്യുതി നിയന്ത്രണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസ്-ഇറാന്‍ സമാധാന കരാര്‍: ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്