Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 35 കാരിക്കു ദാരുണാന്ത്യം; മകൻ പരുക്കുകളോടെ ആശുപത്രിയിൽ

മാരിയുടെ മകനും കാട്ടാന ആക്രമണത്തിൽ പരുക്കുണ്ട്. കുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Elephant Attack, Women Died, Women Died in Elephant Attack, Kerala Elephant Attack, Wild Elephant Attack in Kerala, കാട്ടാന ആക്രമണം, കാട്ടാന ആക്രമണത്തിൽ ഒരു മരണം, ഇടുക്കിയിൽ കാട്ടാന ആക്രമണം
Elephant Attack

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി. ഇടുക്കി ചിന്നക്കനാലിൽ സിങ്ക്കണ്ടം സ്വദേശിനി മാരി (35) ആണ് മരിച്ചത്. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുമ്പോൾ റോഡിൽ വെച്ചാണ് ആന ആക്രമിച്ചത്. മൂടൽമഞ്ഞ് രൂക്ഷമായതിനാൽ റോഡിൽ ആന നിൽക്കുന്നത് കാണാൻ സാധിച്ചില്ല. 
 
മാരിയുടെ മകനും കാട്ടാന ആക്രമണത്തിൽ പരുക്കുണ്ട്. കുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം മാരിയുടെ മൃതദേഹം മാറ്റും. സ്ഥലത്ത് മുൻപും കാട്ടാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

 
സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടെങ്കിലും ഉചിതമായ നടപടികൾ അധികാരികൾ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇഷ്ടക്കാരെ തിരുകികയറ്റി'; വിവാദമായതോടെ യു ടേൺ, സണ്ണി ജോസഫ് പ്രതിരോധത്തിൽ