Publish Date: Tue, 21 Apr 2026 (16:32 IST)
Updated Date: Tue, 21 Apr 2026 (16:35 IST)
തൃശൂര്‍: അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം. പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപമുള്ള കാളിയാടന്‍ ഹോട്ടലിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ആന അകത്തു കയറിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. ജോണ്‍സണും കുടുംബവും ഹോട്ടലിനോട് ചേര്‍ന്നാണ് താമസിക്കുന്നത്.
ശബ്ദം കേട്ട് ജോണ്‍സന്റെ ഭാര്യയും മകളും ഉണര്‍ന്നപ്പോഴാണ് ആനയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വച്ചാണ് ആനയെ ഓടിച്ചത്. കാട്ടാന ജനവാസ മേഖലയിലേക്ക് കയറിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.