Daily Horoscope
✕

വടക്കന്‍ ജില്ലകളില്‍ മഴ തുടരും; പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം

രേണുക വേണു
ശനി, 13 ജൂലൈ 2024 (16:58 IST)
വടക്കന്‍ ജില്ലകളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. 
 
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
 
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.
 
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
 
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
 
സ്വകാര്യ - പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
 
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
 
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
 
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
 
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു', നിപ മരുന്ന് വിവാദത്തിൽ കെ മുരളീധരൻ മാപ്പ് പറയണമെന്ന് വീണാ ജോർജ്

ഫഡ്‌നാവിസിന്റെ പ്രതിച്ഛായ മോശം, ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേന, എംഎല്‍സി തിരെഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മഹാസഖ്യത്തില്‍ ഭിന്നത രൂക്ഷം

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

രാംലീല മൈതാനം സജ്ജം: നവംബർ 1-ന് ഇന്ത്യ സഖ്യത്തിന്റെ 'ചലോ ദില്ലി' മഹാറാലി; കനത്ത സുരക്ഷാ വലയത്തിൽ തലസ്ഥാനം

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

അടുത്ത ലേഖനം
Show comments