Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം, സി കാറ്റഗറിയിൽ ഉൾപ്പെടുത്തി, കർശന നിയന്ത്രണം

കൊവിഡ്
കൊവിഡിന്റെ അതിതീവ്രവ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ‌കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ജില്ലയെ കൊവിഡ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം
 
കൊല്ലം , തൃശ്ശൂർ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ബി കാറ്റഗറിയിലാണ്. ഇതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും.
 
പൊതു പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു. തിയേറ്ററുകൾ ജിമ്മുകൾ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകൾ ഓഫ് ലൈനായി നടക്കുന്നതിനാൽ കൂടുതൽ കരുതൽ വേണം. സ്കൂളുകളിൽ 40%ത്തിൽ കൂടുതൽ രോഗവ്യാപനമുണ്ടായാൽ പ്രധാന അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ അവസാന വർഷ ക്ലാസുകൾക്ക് മാത്രമേ ഓഫ് ലൈൻ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ ക്ളാസിനിടെ നഗ്നതാപ്രദർശനം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു