Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ഭാര്യയെ അല്ല അമ്മയെ പീഡിപ്പിക്കുമെന്ന് പറഞ്ഞാലും ഞാന്‍ ജോലി കൊടുക്കും’; പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത കസബ നിര്‍മ്മാതാവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

രണ്ടുപേര്‍ അവിടെ നിന്ന് തെറി വിളിക്കുന്നു, അവന്മാരെ ഇങ്ങോട്ട് വിളിക്ക് യുകെയിലോ ആസ്ട്രേലിയയിലോ ജോലി കൊടുക്കാം; പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത കസബ നിര്‍മ്മാതാവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

‘ഭാര്യയെ അല്ല അമ്മയെ പീഡിപ്പിക്കുമെന്ന് പറഞ്ഞാലും ഞാന്‍ ജോലി കൊടുക്കും’; പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത കസബ നിര്‍മ്മാതാവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
, ശനി, 30 ഡിസം‌ബര്‍ 2017 (11:43 IST)
ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നിങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഇന്ന്മലയാളികള്‍ക്ക് പരിചിതമാണ്. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇത്തരം കൂട്ടായ്മകള്‍ ഒരു വിധത്തില്‍ പറഞ്ഞാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും പേടി സ്വപ്നം ആകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
ഇതിനു മുന്‍പ് ജനങ്ങള്‍ക്ക് പരിചിതമായ ആക്ഷേപഹാസ്യ മേഖല കാര്‍ട്ടൂണുകളായിരുന്നു. ചിരിയിലൂടെ ചിന്തിപ്പിക്കാനും വിനോദത്തിനും വിമര്‍ശനത്തിനുമുള്ള ഏറ്റവും നല്ല വഴിയായിരുന്നു കാര്‍ട്ടൂണ്‍. ഒരു കാലത്ത് കാര്‍ട്ടൂണുകള്‍ പത്രമാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ട്രോളുകളുടെ അതിപ്രസരം മൂലം കാര്‍ട്ടൂണുകള്‍ക്ക് ഇന്ന് മാര്‍ക്കറ്റ് കുറഞ്ഞു എന്ന് പറയുന്നതില്‍ തെറ്റില്ല. 
 
 എന്നാല്‍ ഇപ്പോള്‍ വിഷയം അതൊന്നുമല്ല നടി പാര്‍വ്വതിയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ പ്രിന്റോ എന്ന യുവാവ് ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രിന്റോക്ക് ഇന്ത്യയിലോ വിദേശത്തോ ജോലി നല്‍കാമെന്ന് പറഞ്ഞ് കസബ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കമന്റിട്ടതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.
 
നമ്പര്‍ തന്നാല്‍ വിളിക്കാം എന്നും തന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ മരിക്കും വരെ വരാം എന്നും ഒക്കെയാണ് ജോബി ജോര്‍ജ്ജിന്റെ വാഗ്ദാനം. ഇന്ത്യയിലോ ദുബായിലോ ഓസ്‌ട്രേലിയയിലോ യുകെയിലോ ജോലി വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയം സോഷ്യല്‍ മീഡിയ വെറുതേ വിടുമോ?. 
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ കൂട്ടം; എല്ലാവരും പാര്‍വതിയോടൊപ്പം നില്‍ക്കണം: വൈശാഖന്‍