Webdunia - Bharat's app for daily news and videos

Install App

അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരമായി കാറുകാരന്‍ പരസ്യമായി അപമാനിച്ചു; മനംനൊന്ത് 21 കാരനായ ഫോട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ഏപ്രില്‍ 2023 (14:26 IST)
അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരമായി കാറുകാരന്‍ 48,000 രൂപ ആവശ്യപ്പെട്ടതില്‍ മനംനൊന്ത് 21 കാരനായ ഫോട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. നാട്ടുകാര്‍ക്കും മുന്നില്‍ വച്ചുള്ള ആധിക്ഷേപത്തില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസില്‍ ആദര്‍ശ് എസ്എസ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ആദര്‍ശ് ആത്മഹത്യ ചെയ്തത്. രാത്രി 7 മണിയോടെ ആദര്‍ശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഒരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആദര്‍ശിന് പരിക്കേറ്റിരുന്നു.
 
പിന്നാലെ കാറുകാരന്‍ ആദര്‍ശ് മദ്യപിച്ചിട്ടുണ്ടെന്നും ലൈറ്റ് ഇല്ലാതെയാണ് വന്നതെന്നും തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍ ആരോപിച്ചു.  ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാമെന്ന് ആദര്‍ശ് പറഞ്ഞെങ്കിലും കാര്‍ ഓടിച്ചിരുന്ന യുവാവ് തയ്യാറായില്ല. ഇതിനിടെ ആദര്‍ശിന്റെ സഹോദരന്‍ സ്ഥലത്തെത്തുകയും പരിക്കേറ്റ ആദര്‍ശിനോട് വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീട്ടിലെത്തിയ ആദര്‍ശ് തൂങ്ങിമരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments