Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൽഡിഎഫ് ഇറങ്ങിയത് ഖജനാവ് പവർഫുൾ ആക്കി; സതീശന്റെ വാദങ്ങൾ പൊളിയുന്നു

എൽഡിഎഫ് അധികാരമൊഴിയുമ്പോൾ ഖജനാവ് കാലിയാക്കിയെന്ന കുപ്രചരണങ്ങളാണ് വി.ഡി.സതീശനും കോൺഗ്രസ് അനുകൂല സൈബർ അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നത്

Kerala Budget 2026 Live Updates
കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന് നുണ പറഞ്ഞ മുഖ്യമന്ത്രി വി.ഡി.സതീശനു മറുപടിയുമായി വിവരാവകാശ രേഖ. ട്രഷറിയിൽ 5,429 കോടി രൂപ ബാക്കിയുണ്ടെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. എൽഡിഎഫ് സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലാണ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ നിൽക്കാൻ സഹായിച്ചത്. 
 
എൽഡിഎഫ് അധികാരമൊഴിയുമ്പോൾ ഖജനാവ് കാലിയാക്കിയെന്ന കുപ്രചരണങ്ങളാണ് വി.ഡി.സതീശനും കോൺഗ്രസ് അനുകൂല സൈബർ അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണിയും കേരളത്തിന്റെ ഖജനാവ് കാലിയാണെന്ന പരാമർശം നടത്തിയിരുന്നു. 
 
ഇതിന് പിന്നാലെ മുൻധനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 4000 കോടിയോളം രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പറഞ്ഞ മുൻ ധനമന്ത്രി കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ 6000 കോടിയോളം രൂപ സർക്കാറിലേക്ക് ഇതുവരെ വന്ന ബില്ലുകളെല്ലാം കൊടുത്ത് തീർത്ത ശേഷം നീക്കിയിരിപ്പുണ്ടെന്ന് വ്യക്തമാക്കി. അത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരാവകാശ രേഖ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: വേനൽമഴ തുടരും, കാലവർഷം നീളും; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ