Publish Date: Sun, 24 May 2026 (14:29 IST)
Updated Date: Sun, 24 May 2026 (14:33 IST)
ഇന്ധനവില വര്‍ദ്ധന തുടര്‍ന്നാല്‍ അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തുമെന്ന് ബസുടമകള്‍. ഗതികേട് കൊണ്ടാണ് സര്‍വീസ് നിര്‍ത്തേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നല് പറഞ്ഞു.
സമര പ്രഖ്യാപനമല്ല, മറിച്ച് നഷ്ടം സഹിച്ചാണ് ബസുടമകള്‍ സര്‍വീസ് നടത്തുന്നതെന്നും സ്വകാര്യ ബസുകള്‍ക്ക് സബ്സിഡിയോടെ ഡീസല്‍ നല്കാന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ഹംസ ഏരിക്കുന്നത് പറഞ്ഞു. യാത്രാനിരക്ക് വര്‍ധിപ്പിച്ചാല്‍ പ്രതിസന്ധി കൂടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ബസുടമകളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക